സംഘ് പരിവാർ ഫാസിസത്തിനെതിരെയുള്ള മുന്നേറ്റത്തിന് തുരങ്കം വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുല്ലപ്പള്ളി
by kvartha preകണ്ണൂര്: (www.kvartha.com 31.01.2020) കേരളത്തിൽ സംഘ് പരിവാർ ഫാസിസത്തിനെതിരെയുള്ള മുന്നേറ്റത്തിന് തുരങ്കം വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ പി സി സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . കണ്ണൂരിൽ യു ഡി എഫ് നടത്തിയ ഒരുമയുടെ ഭൂപടം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി.
പ്രധാനമന്ത്രിയായി ചുമതലയേറ്റ സമയത്ത് പാർലമെന്റിന്റെ പടവുകളിൽ നരേന്ദ്രമോദി തലവച്ച് പ്രാർഥിച്ചത് ഞാനും എന്റെ പ്രസ്ഥാനവും ജനാധിപത്യത്തെയും പാർലമെന്റ് വ്യവസ്ഥയെയും തകർക്കുമെന്നാണെന്ന് മുല്ലള്ളി രാമചന്ദ്രൻ പരിഹസിച്ചു.
അതാണിപ്പോൾ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഫാസിസത്തിന് എതിരേയുള്ള മുന്നേറ്റത്തെ തകർത്തത് പിണറായി വിജയനാണ്. ഫാസിസത്തിനെതിരായ സമരത്തിൽ സിപിഎമ്മിനെ കൂടെനിർത്തി എന്നതിനർത്ഥം അവരുമായി കൈപിടിച്ചുകൊണ്ട് സമരം നടത്തുമെന്നല്ല. ജനങ്ങൾക്ക് ഒരു നല്ല സന്ദേശം നൽകാനാണ് ഒരുമിച്ചു നിന്നത്.
എന്നാൽ അക്കാര്യത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വാതന്ത്ര്യദിനത്തെയും ഗാന്ധിജിയെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകാർ ഇപ്പോൾ അതിന്റെയൊക്കെ ആളായി മുന്നിൽ നിൽക്കുന്നത് ജനം തിരിച്ചറിയണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
Keywords: Mullappalli against Pinarayi Vijayan, Kannur, News, Politics, Pinarayi vijayan, Chief Minister, Prime Minister, Narendra Modi, Message, CPM, Strike, Kerala.