കൊറോണ: വിദ്യാര്‍ഥിനിയുടെ നില തൃപ്തികരം; മെഡിക്കല്‍ കോളേജിലക്ക് മാറ്റി
by വെബ് ഡെസ്ക്തൃശൂര്> കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ നില തൃപ്തികരം. വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്ക് മാറ്റി. ഐസൊലേഷന്‍ വാര്‍ഡിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്.
ചൈനയിലെ വുഹാനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് സ്ഥിരീകരണം.
രോഗബാധിത പ്രദേശങ്ങളില്‍നിന്ന് ഇതുവരെ 1053 പേര്‍ സംസ്ഥാനത്ത് മടങ്ങിയെത്തി. പുതുതായി 247 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ വിവിധ ജില്ലകളിലായി 1038 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. കൊല്ലത്ത് രണ്ടും ആലപ്പുഴ, തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തരേയുമാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.