സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കം

മറ്റ് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. യുഎസ് സൂചികകള്‍ നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

https://www.mathrubhumi.com/polopoly_fs/1.3186524.1538389244!/image/image.jpg_gen/derivatives/landscape_894_577/image.jpg

മുംബൈ: സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ, ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.

9.30ഓടെ സെന്‍സെക്‌സ് 204 പോയന്റ് നേട്ടത്തില്‍ 41111ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 12085ലുമെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി അഞ്ചുശതമാനത്തോളം ഉയര്‍ന്നു. 

ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഐടിസി, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. 

ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, യുപിഎല്‍, വിപ്രോ, ഗെയില്‍, എച്ച്‌സിഎല്‍ ടെക്, ഗ്രാസിം തുടങ്ങിയ ഓഹരികല്‍ നഷ്ടത്തിലുമാണ്. 

മറ്റ് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. യുഎസ് സൂചികകള്‍ നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.