https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/1/11/jammu-kashmir-army.jpg

കശ്മീരിൽ പൊലീസിനെ ആക്രമിച്ച ഭീകരർ കൊല്ലപ്പെട്ടു

by

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനു പരുക്കുണ്ട്. നഗ്രോട്ടയിലെ ടോൾ പ്ലാസയ്ക്കു സമീപം ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണു സംഭവം. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ട്രക്കിലെത്തിയ ഭീകരർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രക്ഷപ്പെട്ടവർക്കായി നടത്തിയ തിരച്ചിലിനിടെ കശ്മീർ ഹൈവേയിൽ നടന്ന വെടിവയ്പ്പിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. സംഘത്തിൽ നാലുപേരുണ്ടായിരുന്നെന്നാണ് സൂചന. 

ജമ്മു – ശ്രീനഗർ ദേശീയപാതയിൽ ടോൾ പ്ലാസയ്ക്കടുത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഭീകരസംഘം വന്ന ട്രക്ക് തടഞ്ഞു നിർത്തി പരിശോധിച്ചു. വാഹനത്തിലുണ്ടായിരുന്ന ഭീകരർ പൊലീസിനു നേരേ നിറയൊഴിച്ചു. ആക്രമണത്തിൽ ഒരു പൊലീസുകാരനു പരുക്കേറ്റു. പൊലീസ് തിരിച്ചു വെടിവച്ചതോടെ ഭീകരർ ട്രക്കിൽനിന്നിറങ്ങിയോടി. അതിനിടെയാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ടവർ സമീപത്തെ വനമേഖലയിലേക്കാണു കടന്നത്. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടതായി െപൊലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി കൊടുത്തു.

English Summary:Terrorists Killed In Firing Near Toll Plaza In Jammu