https://janamtv.com/wp-content/uploads/2020/01/vimanam.jpg

വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം പുറപ്പെട്ടു

by

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള പ്രത്യേക വിമാനം ചൈനയിലേക്ക് തിരിച്ചു. ഡല്‍ഹിയില്‍ നിന്നും ഉച്ചയോടെ പുറപ്പെട്ട വിമാനം വൈകീട്ടോടെ വുഹാനിലെത്തും.

പുലര്‍ച്ചെ രണ്ട് മണിയോടെ ആദ്യ സംഘവുമായി വിമാനം മടങ്ങിയെത്തും.16 ജീവനക്കാരുമായിട്ടാണ് വിമാനം ചൈനയിലേക്ക് തിരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ അഞ്ച് ഡോക്ടര്‍മാരും ഒരു പാരാമെഡിക്കല്‍ സംഘവും വിമാനത്തിലുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ബുധനാഴ്ചയാണ് ചൈന പ്രത്യേക വിമാനത്തിന് അനുമതി നല്‍കിയത്. യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ചൈനയിലെ ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പുള്ളവരെ മാത്രമെ വിമാനത്തില്‍ കയറ്റുകയുള്ളൂ. വൈറസ് ബാധയുണ്ടോയെന്ന സംശയം തോന്നിയാല്‍ ചൈനയില്‍ തന്നെ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും.