https://janamtv.com/wp-content/uploads/2020/01/uae-ship.jpg

യുഎഇയില്‍ ടാങ്കര്‍ സ്‌ഫോടനം; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

by

യുഎഇ: യുഎഇയില്‍ ടാങ്കറിന് തീപിടിച്ചു രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. 10 പേരെ കാണാതായി. അപകടത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ലാന്‍ഡ് ആന്‍ഡ് മാരിടൈം ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. അപകട സമയത്ത് 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 55 പേര്‍ ടാങ്കറില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.

യുഎഇ തീരത്ത് നിന്ന് 21 മൈല്‍ അകലെ നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലാണ് ബുധനാഴ്ച തീപിടിച്ചത്. ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.