ഗോളി ചാടിയത് എതിർ വശത്തേക്ക് ; പെനാൽട്ടി ക്വിക്ക് ഗോളെന്നുറപ്പിച്ചു ; പക്ഷേ ഗോൾ തടഞ്ഞ് രക്ഷകനായെത്തി തെരുവ് നായ ; രസകരമായ വീഡിയോ
by Janam TV Web Deskദൈവം ഏത് രൂപത്തിലാണ് അവതരിക്കുക എന്ന് പറയാൻ പറ്റില്ല എന്നൊരു ചൊല്ലുണ്ട്. ദൈവത്തിന്റെ കൈ എന്ന പ്രസിദ്ധമായ പ്രയോഗവും ഫുട്ബോൾ ചരിത്രത്തിലുണ്ട്. എന്നാൽ ഇവിടെ പെനാൽറ്റി ക്വിക്കെടുത്ത ടീമിന് നിർഭാഗ്യവും കൊണ്ട് വന്നത് ഒരു നായയാണ്. എതിർ ടീമിനാകട്ടെ അതൊരു ഭാഗ്യവുമായി.
കേരളത്തിൽ നടന്ന ഏതോ സെവൻസ് ഫുട്ബോൾ കളിയിലാണെന്നാണ് വീഡിയോയിൽ മനസ്സിലാക്കാൻ കഴിയുന്നത്. പെനാൽട്ടി ക്വിക്കെടുത്ത കളിക്കാരൻ പന്ത് വലയിലേക്ക് പോകുമെന്ന് ഉറപ്പിച്ചു. ഗോളി നേരെ മറുവശത്തേക്ക് ആണ് ചാടിയതും. ഗോളാണെന്ന് നൂറു ശതമാനം ഉറപ്പുമാണ്. പെട്ടെന്നാണ് ഗോൾ വലയുടെ പിറകു വശത്ത് നിന്ന് സാവധാനം നടന്നു വന്ന ഒരു നായ ഗോൾ വലയ്ക്ക് മുന്നിലെത്തുന്നത്.
കൃത്യമായും പന്ത് നായയുടെ പുറത്ത് തന്നെ കൊണ്ടു. ഗോളായതുമില്ല. പെനാൽട്ടി ക്വിക്കെടുത്ത കളിക്കാരനും റഫറിയും അന്തം വിട്ടു. ഇങ്ങനെയൊരു രക്ഷകനെ പ്രതീക്ഷിക്കാഞ്ഞ ഗോളിയും ആകെ അമ്പരപ്പിലായി. എന്തായാലും രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.