കൊറോണ; നിരീക്ഷണത്തിൽ കഴിയുന്നവർ കൂട്ടായ്മകളിൽ പങ്കെടുക്കരുത്; 28 ദിവസം സഹകരിക്കണം: ആരോഗ്യമന്ത്രി
by Janam TV Web Deskതൃശൂർ: കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവർ കൂട്ടായ്മകളിൽ പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. 28 ദിവസം നിങ്ങൾ സഹകരിക്കണമെന്നും ആരോഗ്യമന്ത്രി തൃശൂരിൽ പറഞ്ഞു.
വിവിധ വകുപ്പുകളുമായി സംസാരിച്ചു. ട്രീറ്റ്മെന്റ് പ്രോട്ടോകോൾ അടക്കം ചർച്ച ചെയ്തു. ഒരുമിച്ച് നേരിടാം എന്ന തീരുമാനത്തിലെത്തി. മറ്റു ജില്ലകളിലും സമാന പ്രവർത്തി ചെയ്യും. എത്ര പേർക്ക് സ്ഥിരീകരിച്ച് ചികിത്സ തേടി എന്നത് വൈകീട്ട് വ്യക്തമാക്കും.
ചിലർ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ചൈന സന്ദർശിച്ചവർ എല്ലാം ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ആശങ്ക വേണ്ട. ജാഗ്രത മതി. സമൂഹത്തെ ഭീതിപ്പെടുത്തരുതെന്നും അവർ പറഞ്ഞു.