കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സൗജന്യ വൈ-ഫൈ: സേവനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

by

മട്ടന്നൂര്‍: (www.kvartha.com 09.12.2019) കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇനി മുതല്‍ കേരളാവിഷന്റെ സഹകരണത്തോടെ സൗജന്യ വൈ-ഫൈ സേവനവും ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളവിഷന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് വഴിയാണ് പദ്ധതി നടപ്പിലാക്കിയത്.

മന്ത്രിമാരായ ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ കെ ശൈലജ, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിംഗ് ഡയറക്ടര്‍ വി തുളസിദാസ്, ഡോ. ഹസ്സന്‍കുഞ്ഞി, കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് എംഡി കെ ഗോവിന്ദന്‍ കണ്ണൂര്‍ വിഷന്‍ എം ഡി പ്രിജേഷ് ആച്ചാണ്ടി, കെ സജീവ്കുമാര്‍, അനില്‍ മംഗലത്ത്, ശശികുമാര്‍ പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

https://1.bp.blogspot.com/-rXQvrO9mtjU/Xe5_ELCMdRI/AAAAAAAAZ4k/Oo3LV_QeZc8F2LfdCnx7dol3ljQUgpfWACLcBGAsYHQ/s1600/cm1.jpg

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur Airport, Chief Minister, Ministers, Free Wi-Fi at Kannur International Airport