https://www.doolnews.com/assets/2019/12/hariri-399x227.jpg

സമീര്‍ ഖാതിര്‍ പിന്‍മാറി; ലെബനന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹരീരി വീണ്ടും

by

ബെയ്‌റൂട്ട്: ലെബനന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഒക്ടോബറില്‍ രാജി വെച്ച മുന്‍ പ്രധാനമന്ത്രി സാദ് ഹല്‍ ഹരീരി.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന സാമിര്‍ ഖാതിബ് പിന്‍മാറിയതോടെയാണ് ഹരീരിക്ക് വീണ്ടും സാധ്യത തെളിഞ്ഞത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ഹരീരിയുടെ പാര്‍ട്ടി സാമിര്‍ ഖാതിബിനെയായിരുന്നു നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ഖാതിബിന് സുന്നി മുസ്‌ലീം നേതൃത്വത്തില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള യോഗം ലെബനന്‍ പ്രസിഡന്റ് മൈക്കല്‍  ഔണ്‍ ഡിസംബര്‍ പതിനാറിലേക്ക് മാറ്റി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലെബനനന്‍ നിയമപ്രകാരം ഇവിടത്തെ പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലീം ആയിരിക്കണം.

ലെബനനില്‍ ഇവിടത്തെ മത,സമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്തേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റൂ.

ലെബനനിലെ പ്രസിഡന്റ് ഒരു ക്രിസ്ത്യന്‍ ആയിരിക്കണം. പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലീമും പാര്‍ലമെന്റ് വക്താവായി ഷിയ വിഭാഗത്തില്‍ നിന്നുമുള്ള ആളുമായിരിക്കണം.

രാജിവെച്ചെങ്കിലും പുതിയ സര്‍ക്കാരുണ്ടാക്കുന്നതു വരെ ലെബനന്‍ ഭരണ നിര്‍വ്വഹണ ചുമതല ഹരീരിരിക്കാണ്.
ഒക്ടോബര്‍ 29 നാണ് പ്രധാനമന്ത്രി സ്ഥാമനത്തു നിന്ന് ഹരീരി രാജിവെക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാരിനെതിരെ ലെബനന്‍ ജനത നടത്തിയ കനത്ത പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഹരീരി രാജിവെച്ചത്. കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയുമാണ് ലെബനന്‍ പ്രക്ഷോഭത്തിന് കാരണമായത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വാട്‌സ്ആപ്പിനടക്കം നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ജനങ്ങള്‍ തെരുവിലറങ്ങുകയായിരുന്നു.