https://janamtv.com/wp-content/uploads/2018/05/nipah.jpg

നിപ ലോകജനതയ്ക്ക് കടുത്ത ഭീഷണി ഉയർത്തുന്നു ; പടർന്ന് പിടിക്കുന്ന സാഹചര്യം തള്ളാൻ കഴിയില്ലെന്ന് വിദഗ്ദ്ധർ

by

ന്യൂയോർക്ക് : നിപ രോഗം മനുഷ്യരാശിക്ക് കടുത്ത ഭീഷണി ഉയർത്തുന്നുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ. ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ നിപ അത്യന്തം അപകടകരമാം വിധത്തിൽ പകരാൻ സാദ്ധ്യതയുണ്ട്. ഭൂഖണ്ഡാന്തരമായി വ്യാപിക്കാൻ കഴിയുന്നതിനാൽ അതീവ ജാഗ്രത ഇക്കാര്യത്തിൽ വേണമെന്നും പകർച്ച വ്യാധിക്കെതിരെ പ്രവർത്തിക്കുന്ന ആഗോള കൂട്ടായ്മ സി.ഇ.പി.ഐ ( കൊയലിഷൻ ഫോർ എപിഡമിക് പ്രിപയെഡ്നസ് ഇന്നൊവേഷൻസ് ) ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

1999 ൽ മലേഷ്യയിലും സിംഗപ്പൂരിലും കണ്ടെത്തിയ നിപ വൈറസ് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ബംഗ്ലാദേശിലും ഇന്ത്യയിലുമെത്തിയത് ഗൗരവത്തോടെ കാണേണ്ടതാണെന്നും കൂട്ടായ്മയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിച്ചാഡ് ഹാച്ചറ്റ് വ്യക്തമാക്കി. നിപ ബാധിച്ചാൽ മരണ നിരക്ക് 40 മുതൽ 90 ശതമാനം വരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 200 ദശലക്ഷം ആളുകൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വവ്വാലുകളാണ് രോഗവാഹകർ. വളരെയധികം ആളുകളെ രോഗം ബാധിക്കാൻ സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പകർച്ച വ്യാധിക്കെതിരെ മരുന്നുകളും വാക്സിനുകളും കണ്ടെത്താൻ 2017 ൽ ആരംഭിച്ച കൂട്ടായ്മയാണ് സി.ഇ.പി.ഐ. ആദ്യ ലക്ഷ്യം നിപയ്ക്ക് മരുന്നു കണ്ടുപിടിക്കുക എന്നതായിരുന്നു. എന്നാൽ ഇതുവരെ ലക്ഷ്യം പൂർണമായി സാധിക്കാൻ കഴിഞ്ഞിട്ടില്ല. 2018 ൽ കേരളത്തിൽ നിപ ബാധയെത്തുടർന്ന് പതിനേഴ് പേർ മരിച്ചിരുന്നു.