ഭാരതി എയര്‍ടെല്‍ പൂര്‍ണ്ണമായും വിദേശ കമ്പനിയായേക്കും; സര്‍ക്കാരിനോട് അനുമതി തേടി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356979/airtel.jpg

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലികോം കമ്പനി ഭാരതി എയര്‍ടെല്‍ 4,900 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് സര്‍ക്കാരിനോട് അനുമതി തേടി. വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചാല്‍ ഭാരതി എയര്‍ടെല്‍ പൂര്‍ണ്ണമായും വിദേശ കമ്പനിയാകും.

നിലവില്‍ സുനില്‍ ഭാരതി മിത്തലിനും കുടുംബത്തിനും ഭാരതി ടെലികോമില്‍ 52 ശതമാനം ഓഹരിയാണ് ഉള്ളത്. ഇതില്‍ ഭാരതി ടെലികോമിന് 41 ശതമാനം ഓഹരിയുണ്ട്. ഇന്ത്യന്‍ ടെലികോം കമ്പനികളില്‍ വിദേശകമ്പനികള്‍ക്ക് 21.46 ശതമാനം.

വീണ്ടും വിദേശ നിക്ഷേപം നടക്കുന്നതോടെ ഇത് 84 ശതമാനമാകും. സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിങ്‌ടെല്‍, മറ്റ് ചില വിദേശ കമ്പനികള്‍ എന്നിവയുമായി വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് ഭാരതി എയര്‍ടെല്‍ ചര്‍ച്ച നടക്കുന്നുണ്ട്.