സൗദിയിലെ റസ്റ്ററന്റുകളില്‍ ഇനി പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും ഒരേ പ്രവേശന കവാടം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356981/saudi.jpg

റിയാദ് : സൗദി അറേബ്യയില്‍ റസറ്ററന്റുകളിലും കഫേകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങള്‍ ഒഴിവാക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇനി ഒരേ കവാടത്തിലൂടെ തന്നെ ഭക്ഷണശാലകളില്‍ പ്രവേശിക്കാം. എന്നാല്‍, ഭക്ഷണ ശാലകള്‍ക്ക് അകത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകം സീറ്റുകള്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

നിലവില്‍ കുടുംബങ്ങള്‍ക്ക് പ്രത്യേകം വിഭാഗവും ഒറ്റയ്ക്ക് വരുന്ന പുരുഷന്മാര്‍ക്കായി പ്രത്യേക വിഭാഗവുമാണ് റസ്റ്ററന്റുകളില്‍ ഉള്ളത്. സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഒന്നൊന്നായി ഇളവുകള്‍ വരുത്തിവരികയാണ് സൗദി അറേബ്യ.