പൗരത്വ ബില്ല് രാജ്യത്തെ ഭിന്നിപ്പിക്കുന്നത്; കറുത്ത ദിനമെന്നും പി കെ കുഞ്ഞാലിക്കുട്ടി

by

ന്യൂഡല്‍ഹി: (www.kvartha.com 09.12.2019) പൗരത്വ ബില്ല് രാജ്യത്തെ ഭിന്നിപ്പിക്കുന്നതിന്റെ തുടക്കമാണെന്നും കേന്ദ്രസര്‍ക്കാര്‍ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബില്ല് അവതരിപ്പിച്ച ദിനമായ ഇന്നലെ സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ കറുത്ത ദിനമായി അടയാളപ്പെടുത്തപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗാന്ധിജിയെപ്പറ്റി വാചാലരാവാറുള്ളവര്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തോട് അസഹിഷ്ണുത നിറഞ്ഞ സമീപനമാണ് കാണിക്കുന്നത്. സര്‍ദാര്‍ പട്ടേലടക്കമുള്ളവര്‍ രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തിയപ്പോള്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്.

പൗരത്വ ബില്ലിന്റെ മറവില്‍ ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപ്പിക്കുന്നു. ഇതിവിടംകൊണ്ടൊന്നും അവസാനിക്കില്ല. ഇന്ന് മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ നാളെ ഭാഷയുടെയും പ്രാദേശികതയുടെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. പൗരത്വ ബില്ല് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ നിലനില്‍ക്കില്ലെന്നും ബില്ലിനെ ശക്തിയുക്തം എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://1.bp.blogspot.com/-0ei-lFxuCBE/Xe5zxe4eXrI/AAAAAAAAZ30/WnbRUXt9IwkxE4QyiVpTdCC19Jncig50wCLcBGAsYHQ/s1600/pkk.jpg

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: National, News, New Delhi, P.K.Kunhalikutty, MPs, Mahatma Gandhi, Central Government, Muslim, PK Kunhalikkutty about citizeship bill