https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2019/12/9/crocodile-tiger.jpg

മുതലയുടെ വായിൽ നിന്നും ഇരയെ തട്ടിയെടുക്കാൻ പുലി; പോരാട്ടത്തിനൊടുവിൽ..; വിഡിയോ

by

വിശന്നു വലഞ്ഞ പുലി മുതലയുടെ ഭക്ഷണം തട്ടിയെടുന്ന കൗതുക ദൃശ്യങ്ങളാണ് ഇപ്പോൾ ക്രൂഗർ ദേശീയ പാർക്കിൽ നിന്നും പുറത്തുവരുന്നത്. പുള്ളിപ്പുലി നദിക്കരയിലൂടെ ഇരതേടി നടക്കുന്നതിനിടയിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മാനിന്റെതെന്നു തോന്നിക്കുന്ന മൃതശരീരം കണ്ടത്. ഇരതേടി അലഞ്ഞുവന്ന പുലി മാനിനെ ഭക്ഷണം ആക്കാൻ ചെന്നു. അപ്പോഴാണ് കഥയിലെ ട്വിസ്റ്റ്. 

പുള്ളിപ്പുലി വെള്ളത്തിനു തൊട്ടരികിലെത്തിയപ്പോഴാണ് ഇത് മുതല പിടികൂടിയ ഇരയാണതെന്ന് മനസ്സിലായത്. മുതലയുടെ ഇരയെ കൈക്കലാക്കാൻ പുള്ളിപ്പുലി പലവട്ടം ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. കനത്ത പ്രത്യാക്രമണം നടത്തിയാണ് മുതല തിരിച്ചടിച്ചത്.

ക്രൂഗർ ദേശീയ പാർക്കിലെ മാറ്റിംബാ ലോഡ്ജിന്റെ ഉടമയും 54 കാരനുമായ ആൽബർട്ടോ സ്കോട്‌ലിൻ ആണ് ഈ വേറിട്ട ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ഏറെനേരം ഇരയെ കൈക്കലാക്കാമെന്ന ലക്ഷ്യത്തോടെ അവിടെ ചുറ്റിപ്പറ്റി നിന്ന പുള്ളിപ്പുലി ഒരു രക്ഷയുമില്ലെന്നറിയഞ്ഞതോടെ വെറും കൈയൊടെ സ്ഥലം കാലിയാക്കി. വിഡിയോ കാണാം.