ഉത്തേജക മരുന്ന് ഉപയോഗം; റഷ്യയ്ക്ക് കായിക രംഗത്ത് നാല് വര്‍ഷത്തെ വിലക്ക്

by
http://www.evartha.in/wp-content/uploads/2019/12/russia.jpg

ഉത്തേജക മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ച് റഷ്യയ്ക്ക് കായികരംഗത്തുനിന്നും നാല് വര്‍ഷത്തെ വിലക്ക്. ലോക ആന്റി ഡോപിങ് ഏജന്‍സിയാണ് (വാഡ) റഷ്യയെ കായിക രംഗത്ത് നിന്നും വിലക്കിയത്.

2019 ജനുവരിയില്‍ സമര്‍പ്പിച്ച ആന്റി ഡോപിങ് ഏജന്‍സി (റുസാഡ) നല്‍കിയ റിപ്പോര്‍ട്ടില്‍ റഷ്യ കൃത്രിമം കാട്ടി എന്നതാണ് വിലക്കാനുള്ള കാരണം. വിലക്ക് പ്രാബല്യത്തിൽ വന്നതോടെ ഇനി വരുന്ന ഒളിമ്പിക്സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്സിലും റഷ്യയ്ക്ക് മത്സരിക്കാന്‍ സാധിക്കില്ല.

റഷ്യൻ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു അതാണ് പരോശോധന നടത്താൻ സംഘടനയെ പ്രേരിപ്പിച്ചത്. അതേസമയം, വിലക്ക് വന്നെങ്കിലും ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടന്നാല്‍ സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സാധിക്കുന്നതാണ്. സെന്റ്പീറ്റേഴ്സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളില്‍ റഷ്യ മത്സരിക്കുന്നതിന് വിലക്ക് ബാധകമാകില്ല.