മൃണാള്‍സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം

by
http://www.evartha.in/wp-content/uploads/2019/12/iffk-3.jpg

തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തരചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം. മൃണാള്‍ സെന്നിന്റെ 1971 ല്‍ പുറത്തിറങ്ങിയ ഇന്റര്‍വ്യൂ എന്ന ചിത്രവും ഗിരീഷ് കർന്നാടിന്റെ സംസ്ക്കാര എന്ന ചിത്രവും പ്രദർശിപ്പിച്ചുകൊണ്ടാണ് രാജ്യാന്തര ചലച്ചിത്രമേള ഇരുവർക്കും ആദരമർപ്പിച്ചത്.

പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതമാണ് മൃണാള്‍ സെൻ സിനിമകളിൽ പ്രമേയമാക്കിയതെന്ന് പ്രദർശനങ്ങൾക്ക് മുൻപ് ചലച്ചിത്ര നിരൂപകനായ പ്രദീപ് ബിശ്വാസ് പറഞ്ഞു. വൈവിധ്യങ്ങളുടെ ചലച്ചിത്രകാരനായിരുന്നൂ ഗിരീഷ് കര്‍ണാടെന്ന് ചലച്ചിത്ര നിരൂപകന്‍ ഐ ഷണ്‍മുഖദാസ് അനുസ്മരിച്ചു.

മൃണാള്‍ സെന്നിന്റെ 19 ലധികം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച കെ കെ മഹാജന്റെ പത്‌നി പ്രഭാമഹാജൻ,ചലച്ചിത്ര നിരൂപകന്‍ ഐ ഷണ്‍മുഖദാസ്,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജിഎന്നിവർ പങ്കെടുത്തു.ഗിരീഷ് കര്‍ണാടിനെക്കുറിച്ച് മധുജനാര്‍ദ്ദനന്‍ എഴുതിയ കലയിലെ നിലപാടുകള്‍ എന്ന പുസ്തകം പ്രദീപ് ബിശ്വാസ് ഷണ്‍മുഖദാസിന് നല്‍കി പ്രകാശനം ചെയ്തു.