റേഷന്‍ കട വഴി ഉള്ളി ഇനി കുറഞ്ഞ വിലയ്ക്ക് ലഭിക്കും
കൊല്‍ക്കത്ത് : ഓരോ ദിവസവും ഉള്ളിക്ക് വില കൂടിക്കൊണ്ടേ ഇരിക്കുകയാണ്. ബംഗുളൂരുവില്‍ ഉള്ളിക്ക് 200 രൂപായായി എത്തിനില്‍ക്കുകയാണ്. പലരും ഭക്ഷണത്തില്‍ നിന്ന് ഉള്ളി ഒഴിവാക്കാന്‍ വരെ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രതിസന്ധിക്ക് പരിഹാരമായി ഇനി മുതല്‍ റേഷന്‍ കടകള്‍ വഴി കുറഞ്ഞ വിലയ്ക്ക് ഉള്ളി നല്‍കാനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം.
കൊല്‍ക്കത്തയിലെ സഫല്‍ ബഗ്ലാ ഔട്ട് ലെറ്റുകള്‍ക്ക് പുറമേ 935 റേഷന്‍കടകളും 405 ഖദ്യ സതി വഴയും കുറഞ്ഞ് വിലയ്ക്ക് ഉള്ളി നല്‍കാനാണ് തീരുമാനം എന്ന് ഔദ്യേഗിക വൃത്തങ്ങള്‍ പറയുന്നു. ചില സ്വാശ്രയ ഗ്രൂപ്പുകളെയും ഖദ്യാ സതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ പറയുന്നു. സഫാല്‍ ബംഗ്ലാ സ്‌റ്റേറുകള്‍ 59 രൂപയ്ക്ക് ഉള്ളി നല്‍കുന്നുണ്ട്. ഇനി 935 റേഷന്‍ കടകളിലും ഇവ ലഭ്യമാകും. റേഷന്‍ കാര്‍ഡ് കാണിക്കുന്ന് ഒരു കുടുംബതത്തിന് ഒരു കിലോ ഉള്ളിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.