സബ്‌സിഡി നിരക്കില്‍ ഉള്ളി : ക്യൂ നിന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356968/onion.jpg

ഹൈദരാബാദ് : സബ്‌സിഡി നിരക്കില്‍ ഉള്ളി നല്‍കുന്നുത് വാങ്ങാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. 55 കാരനായ സംബയ്യയാണ് കുഴഞ്ഞ് വീണ് മരിച്ചത്.

ഉള്ളി വില കിലോയിക്ക് 180 രൂപയിലെത്തി നില്‍ക്കുമ്പോള്‍ റയ്തൂ ബസാറില്‍ സബ്‌സിഡി നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി എത്തിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപയാണ് ബസാറിലെ നിരക്ക്. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബസ്ഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂ ആണ് ബസാറില്‍ ഉണ്ടായിരുന്നത്.

മിക്കവരും തന്നെ പുലര്‍ച്ചെ 5 മണി മുതല്‍ ക്യൂ നില്‍ക്കുന്നവരാണ്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞ് വീണ് മരിക്കുന്നത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഉള്ളിക്ക് കനത്ത സുരക്ഷ നല്‍കണമെന്നും ആവശ്യം ഉയരുന്നുണ്ട്.