പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്; മന്ത്രി എ.കെ. ബാലൻ
by Ruhasina J Rതിരുവനന്തപുരം: മന്ത്രി എ.കെ. ബാലനും നടൻ ഷെയിൻ നിഗമവും കൂടിക്കാഴ്ച നടത്തി. ഷെയ്ന്‍ നിഗം തന്റെ വിഷമങ്ങള്‍ തുറന്നു പറഞ്ഞതായി മന്ത്രി പറഞ്ഞു. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയെന്ന് ഷെയ്ന്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് നല്ലത്. സർക്കാർ വേണ്ട സഹായങ്ങൾ നൽകും. ‘അമ്മ’യ്ക്കു തന്നെ തീർക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ. സിനിമാ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും.