http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/Untitled_814.png

കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതൃസ്ഥാനം സിദ്ധരാമയ്യ ഒഴിഞ്ഞു

by

മുംബൈ: കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതൃസ്ഥാനം സിദ്ധരാമയ്യ ഒഴിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനവും രാജിവച്ചു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ  പന്ത്രണ്ട് മണ്ഡലങ്ങളിൽ  ബിജെപി വിജയം നേടി. രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ദളിന് ഒരുസീറ്റുപോലും കിട്ടിയില്ല. ഹോസ്‌കോട്ടെയിൽ സ്വതന്ത്ര സ്ഥാനാർഥി ശരത് ബച്ചെഗൗഡ വിജയിച്ചു. കർണാടകയിലേത് സുസ്ഥിര സര്ക്കാരാണെന്ന് മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. വിമതര്ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തോൽവി അംഗീകരിക്കുന്നതായി കോൺഗ്രസ് പ്രതികരിച്ചു.