ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും മാപ്പ് പറയണമെന്ന് അമിത് ഷാ; പറയില്ലെന്ന് എം.പിമാര്‍
എം.പിമാർ വനിത എം.പിക്കെതിരെ പെരുമാറിയത് വളരെ മോശമായിട്ടാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കർ പ്രസാദും പറഞ്ഞു
by Web Deskകേന്ദ്രമന്ത്രി സൃമിതി ഇറാനിയെ വെല്ലുവിളിച്ചെന്ന ബി.ജെ.പി എം.പിമാരുടെ പരാതിയില്‍ ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസിനുമെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍. എം.പിമാര്‍ മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പുപറയില്ലെന്ന് എം.പിമാര്‍ പ്രതികരിച്ചു
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ അപമാനിച്ചെന്ന പരാതിയിൽ കോൺഗ്രസ് എം.പിമാരായ ഡീൻ കുര്യാക്കോസിനെയും ടി.എൻ പ്രതാപന്റെയും സസ്പെന്റ് ചെയ്യണമെന്നായിരുന്നു ബി.ജെ.പി എം.പിമാരുടെ ആവശ്യം. എം.പിമാർ മാപ്പ് പറയണമെന്ന് വിഷയം സഭയിൽ ഉന്നയിച്ച് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
എം.പിമാർ വനിത എം.പിക്കെതിരെ പെരുമാറിയത് വളരെ മോശമായിട്ടാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി രവിശങ്കർ പ്രസാദും പറഞ്ഞു. ചട്ടങ്ങൾ ലംഘിച്ചിച്ചില്ലെന്നും മാപ്പ് പറയാൻ കഴിയില്ലെന്നും കോണ്ഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് അതിരഞ്ജൻ ചൗധരി സഭയെ അറിയിച്ചു.
പാർലമെന്റ് ചട്ടങ്ങൾ പാലിക്കാൻ അംഗങ്ങൾ ബാധ്യസ്ഥരാണെന്നും ഉചിതമായ തീരുമാനമെടുമെന്നും സ്പീക്കർ പറഞ്ഞു.സ്പീക്കറുടെ തീരുമാനം വിഷയം വളച്ചൊടിച്ച ബി.ജെ.പിക്കേറ്റ തിരിച്ചടിയാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
ഉന്നാവോ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ഇന്നും സഭയിൽ പ്രധിഷേധിച്ചു. യൂത്ത് കോൺഗ്രസ് പാർലമെൻറ് മാർച്ച് നടത്തി.