https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/12/9/jnu-police-lathi-charge.jpg
മെട്രോ സ്റ്റേഷനു സമീപം വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടയപ്പോൾ. ചിത്രം: എഎൻഐ

ഫീസ് വർധനവ്: ജെഎൻയു വിദ്യാർഥി മാർച്ചിനിടെ വീണ്ടും പൊലീസ് ലാത്തിച്ചാർജ്

by

ന്യൂഡൽഹി∙ ഹോസ്റ്റൽ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർഥികൾക്കെതിരെ പൊലീസ് ലാത്തി വീശിയതാണ് അക്രമത്തിൽ കലാശിച്ചത്. ഡൽഹിയിലെ ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്േഷൻ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വിദ്യാർഥികളെ വളഞ്ഞത്. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർഥികളെ പൊലീസ് തള്ളിമാറ്റി.

കഴിഞ്ഞ മാസം സർവകലാശാലയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധം ഫലം കാണാതെ വന്നതോടെയാണ് സർവകലാശാല ക്യാംപസിൽ നിന്ന് രാഷ്രപതി ഭവൻ വരെ മാർച്ച് നടത്താൻ വിദ്യാർഥികൾ തീരുമാനിച്ചത്. ഹോസ്റ്റൽ ഫീസ് വർധനയിൽ പരിഹാരം കാണാമെന്ന് കഴിഞ്ഞ മാസം പ്രതിഷേധിച്ച് തെരുവിലിറങ്ങിയ വിദ്യാർഥികളോട് അധികാരികൾ പറഞ്ഞിരുന്നു. എന്നാൽ അതിൽ യാതൊരു നടപടിയും ഇല്ലാതെ വന്നതോടെയാണ് ഈ നീക്കമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഫീസ് വർധനവ് പിൻവലിക്കണം, വൈസ് ചാൻസിലർ രാജിവയ്ക്കണം, വിദ്യാർഥികൾക്കെതിരെയുള്ള പൊലീസ് കേസ് പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ പ്രസിഡന്റ് റാം നാഥ് കോവിന്ദിന് നേരത്തെ കത്തയച്ചിരുന്നു.

English Summary : JNU Students Lathi-Charged By Cops During Protest In Delhi Over Fee Hike