https://img.manoramanews.com/content/dam/mm/mnews/news/india/images/2019/12/9/jagan-ap-new.jpg

ബലാൽസംഗക്കേസുകളിൽ 21 ദിവസത്തിനകം വധശിക്ഷ; നിയമം നിർമിക്കാൻ ജഗൻ സർക്കാർ

by

രാജ്യത്തെ നടുക്കി ഒാരോ നിമിഷവും പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തെലങ്കാനയിലെ പൊലീസ് നടപടിയും ഇതിനോടകം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ പുതിയ തീരുമാനവുമായി ആന്ധ്രാപ്രദേശ് സർക്കാർ മുന്നോട്ടു പോവുകയാണ്. ബലാൽസംഗക്കേസുകളിൽ പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് സർക്കാർ. 

ഇത്തരം കേസുകൾ ഒരാഴ്ചക്കുള്ളിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കാനുള്ള നിർദേശങ്ങളാണ് ചർച്ച ചെയ്യുന്നത്. അതിവേഗം വാദം കേട്ട് ശിക്ഷ വിധിക്കും. വധശിക്ഷ വിധിക്കപ്പെട്ടാൽ 21 ദിവസത്തിനകം അതു നടപ്പാക്കുമെന്നും സർക്കാർ പറയുന്നു. ഇൗ നിർദേശങ്ങളടങ്ങിയ ബിൽ നിയമസഭയിൽ ഉടൻ അവതരിപ്പക്കുമെന്നാണ് റിപ്പോർട്ടുകൾ. തീരുമാനവുമായി മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുടെ നിർദേശം. എന്നാൽ ഇൗ നിർദേശങ്ങൾ എത്രമാത്രം നടപ്പാക്കാൻ സാധിക്കും എന്നതും സംശയമാണ്. തെലങ്കാന സർക്കാരിനെയും പൊലീസിനെയും ജഗൻ അഭിനന്ദിച്ചിരുന്നു.