കേരളത്തിലുള്ളത് കപട മാവോയിസ്റ്റുകള്‍; ഇടത് പക്ഷവുമായി ഒരു ബന്ധവുമില്ല: എംവി ഗോവിന്ദന്‍
by Evartha Desk![http://www.evartha.in/wp-content/uploads/2019/12/govindan-master.jpg http://www.evartha.in/wp-content/uploads/2019/12/govindan-master.jpg](http://www.evartha.in/wp-content/uploads/2019/12/govindan-master.jpg)
കേരളത്തിലുള്ളത് കപട മാവോയിസ്റ്റുകളെന്ന് സിപിഎം കേന്ദ്ര കമ്മിയംഗം എംവി ഗോവിന്ദന്‍. കേരളത്തിലുള്ള മാവോയിസ്റ്റുകള്‍ക്ക് ഇടത് പക്ഷവുമായി യാതൊരു ബന്ധവുമില്ലന്നും തെറ്റായ ഭീകരവാദ നിലപാടുകളാണ് അവർക്കുള്ളത് എന്നുംഅദ്ദേഹം കണ്ണൂരിൽ വിമര്‍ശിച്ചു. മാവോയിസ്റ്റുകള്‍ എന്നത് ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവരല്ല, അവർക്ക് അത്തരത്തിൽ ആ മേലങ്കി ചാര്‍ത്തിക്കൊടുക്കുന്നതാണെന്നും അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയെപ്പോലെ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് സായുധ വിപ്ലവം നടത്താനുള്ള ആഹ്വാനം തെറ്റാണ്.മറ്റുള്ള പല രാജ്യങ്ങളിലും വിപ്ലവം നടക്കുമ്പോഴുള്ള സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളത്. ജനാധിപത്യം അശേഷമില്ലാത്ത ഏകാധിപത്യഭരണമുള്ള രാജ്യങ്ങളില്‍ എടുക്കുന്ന അടവുനയം ഇന്ത്യയെപ്പോലെ ജനാധിപത്യരാജ്യത്ത് പറ്റില്ല. ഈ കാര്യം മാവോയും ചെ ഗുവേരയും വ്യക്തമാക്കിയിട്ടുണ്ട്. കാടിനുള്ളിൽ ആയുധമേന്തി നടക്കുന്നവര്‍ക്ക് മാവോയുടെ പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.