തന്റെ റെക്കോഡ് മറികടക്കാന്‍ പറ്റുന്നത് രണ്ട് ഇന്ത്യക്കാര്‍ക്ക് : ലാറ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356962/lara.jpg

ന്യൂഡല്‍ഹി : ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് വിന്‍ഡീസ് താരം ബ്രയന്‍ ലാറ. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോടഡ് ലാറയുടെ പേരിലാണ്. ടെസ്റ്റില്‍ 400 റണ്‍സെടുക്കുന്ന ആദ്യ താരമെന്ന നേട്ടം ഇന്നും ലാറയുടെ സ്വന്തമാണ്.

പാകിസ്ഥാനെതിരെ അടുത്തിടെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഓസീസീ താരം ഡേവിഡ് വാര്‍ണര്‍ 335 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 400 തികക്കുന്നതിന് മുന്‍പ് തന്നെ ഓസീസ് ക്യാപ്റ്റന്‍ ഇന്നിങ്‌സ് ഡി€യര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ തന്റെ 400 റണ്‍സെന്ന റെക്കോര്‍ഡ് മറികടക്കാന്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് സാധിക്കുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാറ. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മക്കും പൃഥ്വി ഷായുമാണ് ആ താരങ്ങള്‍ എന്ന് ലാറ പറയുന്നു.

തന്റേതായ ദിവസത്തില്‍ ഏറ്റവും മികച്ച് ഓപ്പണിങ് നേടാന്‍ ആയാല്‍ രോഹിത് ആ റെക്കോര്‍ഡ് മറികടക്കുമെന്ന് ലാറ പറയുന്നു. മറ്റൊരു താരമാണ് പൃഥ്വി ഷാ. 19 വയസ്സ് മാത്രമാണ് പ്രായം. വലിയൊരു കരിയര്‍ തന്നെ ഷായിക്ക് മുന്നില്‍ തുറന്ന കിടപ്പുണ്ട്. അധികം താമസിക്കാതെ തന്നെ ഷാ ടീമില്‍ തിരികെ എത്തുമെന്നും തന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കുമെന്നകണ് പ്രതീക്ഷയെന്നും ലാറ പറയുന്നു.