മത്സരത്തിനിടെ കളിമുടക്കി 'അതിഥി' : രഞ്ജി ട്രോഫിയിലെ 'പാമ്പ്' അരങ്ങേറ്റം വൈറല്‍!

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356960/snake-fld.jpg

രഞ്ജി ട്രോഫി ക്രിക്കറ്റിലെ 'പാമ്പ്' അരങ്ങേറ്റമാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രഞ്ജി ട്രോഫി എ ഗ്രൂപ്പ് പോരാട്ടത്തില്‍ ആന്ധ്രയും വിദര്‍ഭയും ഏറ്റുമുട്ടുന്നതിനിടെയാണ് ഗ്രൗണ്ടില്‍ സന്ദര്‍ശനത്തിനായി പാമ്പ് എത്തിയത്. വിജയവാഡയില്‍ നടക്കുന്ന മത്സരത്തിനിടെയാണ് പാമ്പിന്റെ അരങ്ങേറ്റം നടന്നത്.

ബിസിസിഐയുടെ ട്വിറ്ററിലാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മത്സരം ആരംഭിക്കാന്‍ താരങ്ങള്‍ മൈതാനത്തിറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് പാമ്പിനെ കണ്ടെത്തിയത്. താരങ്ങള്‍ പരിഭ്രാന്തരാകാതെ മാറി നിന്നപ്പോള്‍, പിന്നാലെ ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ക്യാപ്റ്റന്‍ ഫൈസ് ഫൈസല്‍ ബൗളിങ്ങ് തിരഞ്ഞെടുത്ത് ആന്ധ്രയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഹനുമ വിഹാരിയാണ് ആന്ധ്രയുടെ നായകന്‍.