അവര്‍ക്ക് പറയാനുള്ളത് റേഡിയോ പോലെ പറയും; നമ്മുടെ ഭാഗം കേള്‍ക്കില്ല; നിര്‍മാതാക്കളുമായുള്ള ചര്‍ച്ചയെ കുറിച്ച് ഷെയിന്‍ നിഗം
തിരുവനന്തപുരം : നമ്മള്‍ പറയാനുള്ള കാര്യം അവര്‍ കേള്‍ക്കില്ലെന്നും അവര്‍ പറയുന്നതെല്ലാം ഒരു റേഡിയോയില്‍ എന്നതുപോലെ നമ്മള്‍ കേട്ടുകൊണ്ടിരിക്കണമെന്നും നിര്‍മാതാക്കളുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് ഷെയിന്‍ നിഗം. നമ്മളെ അവിടെ കൊണ്ടുപോയി ഇരുത്തും. നമ്മുടെ സൈഡില്‍ നിന്നും പറയാനുള്ളതൊന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറഞ്ഞകൊണ്ടിരിക്കും. നമ്മുടെ സൈഡില്‍ നിന്നും പറയുന്നതൊന്നും കേള്‍ക്കില്ല. അവര്‍ പറഞ്ഞതെല്ലാം കേട്ട് നമ്മള്‍ അനുകരിക്കണം.
സെറ്റിലെത്തിയപ്പോള്‍ ഇത്തവണ എന്നെ ബുദ്ധിമുട്ടിച്ചത് നിര്‍മാതാവല്ല. ആ പടത്തിന്റെ ക്യാമറാമാനും ഡയറക്ടറുമാണ്. ഇതിനൊക്കെ എനിക്കും തെളിവുകളുമുണ്ട്. ഇതൊക്കെ എവിടെ പറയാനും ഞാന്‍ തയ്യാറുമാണ്. താരസംഘടന 'അമ്മ' ഒപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അവര്‍ ഉറപ്പായും ഒപ്പം നില്‍ക്കുമെന്നായിരുന്നു മറുപടി.