http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/maxresdefault_365.jpg

പ്രേക്ഷക പ്രശംസ നേടി അശ്വിന്‍ കുമാറിന്‍റെ ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍’

by

 ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍’ ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.  ഡിസംബർ 7 നും, 9 നും കൈരളി , നിള തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടി. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ ചിത്രം അടുത്ത വര്‍ഷം ആദ്യം യുകെയിലും യുഎസിലും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. കഴിഞ്ഞ മാസം യുകെ മാധ്യമങ്ങൾക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.

http://anweshanam.com/anw-images-1/anw-uploads-1/68479753.jpg

‘ലിറ്റില്‍ ടെററിസ്റ്റ്’ എന്ന തന്‍റെ ചിത്രത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഓസ്കാര്‍ നോമിനി എന്ന നേട്ടം അശ്വിന്‍റെ പേരിലാണ്. കൂടാതെ ഇരുനൂറിലധികം മേളകളില്‍ നിന്നും ഇരുപത്തിനാല് അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. കശ്മീരിനെക്കുറിച്ചുള്ള പരമ്പരയായ ഇൻഷാല്ലാ, ഫുട്ബോൾ, ഇൻഷല്ലാ കശ്മീര്‍ എന്നിവയിലൂടെ രണ്ടുതവണ ദേശീയ അവാർഡ് ജേതാവായ അദ്ദേഹം റോഡ് ടു ലഡാക്ക് (ഇർഫാൻ ഖാൻ), ഡെയ്സ്ഡ് ഇൻ ഡൂൺ, ദി ഫോറസ്റ്റ് (ജാവേദ് ജാഫറി), ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള സംഘടന (UNHCR)ക്ക് വേണ്ടി ‘ഐ ആം നോട്ട് ഹിയര്‍’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. നാടക മേഖലയില്‍ സംവിധായകനായി തുടക്കം കുറിച്ച അശ്വിന്‍ 1996ല്‍ പോസ്റ്റ്‌ പ്രൊഡക്ഷന്‍ സ്റ്റുഡിയോയും ആരംഭിച്ചു. യൂറോപ്യൻ ഫിലിം അക്കാദമിയിലെ വോട്ടിംഗ് അംഗം കൂടിയാണ് അശ്വിന്‍.

‘’പ്രത്യാശയും ക്ഷമിക്കാനുള്ള മനുഷ്യന്‍റെ മനസുമാണ് മനുഷ്യന്‍റെ നിലനില്‍പ്പിനു തന്നെ ആധാരം എന്ന ആശയമാണ് ‘നോ ഫാദേഴ്സ് ഇന്‍ കാശ്മീരിലൂടെ’ പറയുന്നത്. എല്ലാവർക്കും മനസിലാകുന്ന രീതിയില്‍ സ്നേഹത്തിന്റെയും നഷ്ടപ്പെടലിന്റെയും സൗഹൃദത്തിന്‍റെയും വഞ്ചനയുടെയും കഥയാണ്‌ ഞാന്‍ ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്.  ഐ എഫ് എഫ് കെ വേദിയിൽ നടന്ന ആദ്യ പ്രദര്‍ശനത്തിന് ഡോ.ശശി തരൂര്‍ എംപി മുഖ്യാഥിതിയായി. 

http://anweshanam.com/anw-images-1/anw-uploads-1/Untitled_811.png

നോ ഫാദേഴ്സ് ഇന്‍ കശ്മീര്‍കൗമാരക്കാരിയായ ബ്രിട്ടീഷ് കശ്മീരിയായ നൂർ തന്‍റെ വേരുകള്‍ തേടി ഇറങ്ങുന്നു. അപ്രത്യക്ഷരായ പിതാക്കന്മാരുടെ രഹസ്യങ്ങൾ അറിയാനുള്ള ആസക്തിയെക്കാൾ വിദേശീയതയാൽ മനം മടുത്ത പ്രാദേശിക കശ്മീർ ബാലനായ മജിദും അവളോടൊപ്പം ചേരുന്നു. ഇന്തോ-പാക് അതിർത്തിയിലെ ഒരു നിരോധിത പ്രദേശത്തേക്ക് നൂർ മജീദുമായി പോകുന്നു. അവിടെ അവര്‍ കാണരുതാത്ത ഒരു രഹസ്യം കാണുകയും അവരെ ഒരു സൈനിക പട്രോളിംഗ് സംഘം പിടികൂടുകയും ചെയ്യുന്നു.

ബ്രിട്ടീഷുകാരിയായതിനാൽ നൂർ മോചിതയായെങ്കിലും ചോദ്യം ചെയ്യലിനായി മജിദിനെ തടഞ്ഞുവച്ചു. താന്‍ വരുത്തിവെച്ച അപകടത്തില്‍ നിന്നും മജീദിനെ മോചിപ്പിക്കാൻ നൂർ തയ്യാറാകുമോ? അവര്‍ക്കിടയിലെ ഇഷ്ടം പഴയത് പോലെ ഉണ്ടാകുമോ? നൂറുകണക്കിന് യഥാർത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന്‍റെ പ്രമേയം ആദ്യ പ്രണയത്തിന്റെയും ഹൃദയമിടിപ്പിന്റെയും ഈ കൊടുങ്കാറ്റ് കശ്മീരിന്റെ മറ്റൊരു കഥ പ്രേക്ഷകന് കാണിച്ചു തരുന്നു