വൃദ്ധ സദനങ്ങൾ ഇനിയില്ല; മാതാപിതാക്കളെ മക്കൾ ഉപേക്ഷിച്ചാൽ ശിക്ഷ
by veenaകണ്ണൂർ: മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ ശിക്ഷ ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് പോരാട്ടം നടത്തിയ സാമൂഹ്യ പ്രവർത്തകൻ ഫാറൂഖ് വിജയം കൈനേടി.2017 ൽ കണ്ണൂർ കളക്ടർ നടപ്പിലാക്കിയ നിയമം ഇന്ന് കേന്ദ്ര സംസ്ഥാന സർക്കാരുക്കൾ വിപുലീകരിച്ചിരിക്കുകയാണ്.വയോജനകളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമനിയമം 2018 എന്ന ബില്ലാണ് പാർലമെൻറിൽ അവതരിപ്പിച്ച് നിയമമായത്.ഇതിന്റെ കരട് ബിൽ തയ്യാറാക്കി കഴിഞ്ഞു.
പുതിയ നിയമമനുസരിച്ച് മാതാപിതാക്കളെ ഉപേക്ഷിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യുന്നവർക്കുള്ള തടവ് ശിക്ഷ മൂന്നുമാസത്തിൽ നിന്ന് ആറു മാസമാക്കി. മക്കൾ കൂടാതെ മരുമക്കൾ മക്കളുടെ മക്കൾ ഇവരിൽ ആരെക്കിലും നിയമം തെറ്റിക്കുകയാണെകിൽ ശിക്ഷ നടപടികൾ നേരിടേണ്ടി വരും.അതോടൊപ്പം ഓരോ പോലീസ് സ്റ്റേഷനിലും മോറൽ ഓഫീസർമാരെ വയോജനങ്ങളുടെ കേസ് പരിശോധിക്കാൻ മാത്രം നിയമിക്കും.
വയോജനങ്ങളെ സംരക്ഷിക്കുകയും രാജ്യത്ത് വൃദ്ധ സദനങ്ങളുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യമാണ് ഈ ഒരു നിയമ ഭേദഗതിയിലൂടെ നടപ്പിലാകുന്നത്.