https://www.doolnews.com/assets/2019/12/modi-rahul-399x227.jpg

പൗരത്വ ഭേദഗതി ബില്ലില്‍ ചൂടന്‍ ചര്‍ച്ച നടക്കുമ്പോള്‍ ലോക്‌സഭയിലെത്താതെ മോദിയും രാഹുലും; ഇരുവരുമുള്ളത് ഇവിടെയാണ്

by

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യത്തുടനീളം പ്രതിഷേധവും ലോക്‌സഭയില്‍ ചൂടേറിയ ചര്‍ച്ചയും നടക്കുമ്പോള്‍ രണ്ടു പ്രമുഖര്‍ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ഇരുവരും ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലികളിലാണ്.

ഇരുവരും ഇന്നു രാവിലെ മുതല്‍ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ സംസാരിക്കുന്നുണ്ട്. മോദി കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കൈവരിച്ച വിജയമായിരുന്നു പ്രധാനമായും സംസാരിച്ചതെങ്കില്‍, രാഹുല്‍ രാജ്യത്തു സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്.

അതേസമയം ലോക്‌സഭയില്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ബില്ലിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും- അദ്ദേഹം ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.