https://www.doolnews.com/assets/2019/12/ham-panch-399x227.jpg

ഹിന്ദുക്കള്‍ 'ഹം പാഞ്ച് ' കുടുംബാസൂത്രണം പിന്തുടരണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സുനില്‍ ഭരല

by

ഉത്തര്‍പ്രദേശ്: ഹിന്ദുക്കള്‍ ‘ഹം പാഞ്ച്’ (ഞങ്ങള്‍ അഞ്ച്) കുടുംബാസൂത്രണ രീതി പിന്തുടരണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സുനില്‍ ഭരല.

ആളുകള്‍ക്ക് മൂന്ന് കുട്ടികള്‍ ഉണ്ടാകണമെന്നും അതില്‍ ഒന്ന് നിര്‍ബന്ധമായും പെണ്‍കുട്ടി ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” അഭൂതപൂര്‍വമായ ജനസംഖ്യാ വര്‍ധനവ് കുറക്കാന്‍ വേണ്ടി രണ്ട് കുട്ടികള്‍ മാത്രം മതി എന്ന ഒരു പുതിയ നിയമം കൊണ്ടുവരണമെന്ന് സമൂഹം ആവശ്യപ്പെടുന്നുണ്ട്.

നിയമം നടപ്പാക്കാതെ തന്നെ പല ഹിന്ദു കുടുംബങ്ങളിലും ഇതിനകം തന്നെ ഒരു കുട്ടി മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മിക്ക ഹിന്ദു കുടുംബങ്ങളിലും കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.” അദ്ദേഹം വാദിച്ചു.

‘ഹം പാഞ്ച്’ (ഞങ്ങള്‍ അഞ്ച്) എന്ന സമവാക്യം സ്വീകരിക്കണമെന്ന് ഞാന്‍ വ്യക്തിപരമായി കരുതുന്നു. അതിനര്‍ത്ഥം കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായിരിക്കണം, അവരില്‍ ഒരാള്‍ നിര്‍ബന്ധമായും ഒരു പെണ്‍കുട്ടിയായിരിക്കണം. അല്ലെങ്കില്‍ അമ്മായിമാര്‍, മുത്തശ്ശിമാര്‍, മറ്റ് ബന്ധങ്ങള്‍ എന്നിവര്‍ കുടുംബങ്ങളില്‍ എങ്ങനെ തുടരും, ”അദ്ദേഹം പറഞ്ഞു.

നേരത്തെ ബല്ലിയയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്ങും രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമത്തിനായി വാദിച്ചിരുന്നു.

”ജനസംഖ്യാ നിയന്ത്രണ നിയമം ഇന്ത്യയില്‍ ഉണ്ടാക്കിയില്ലെങ്കില്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍’ ഹിന്ദുത്വം ‘ഇന്ത്യയില്‍ സുരക്ഷിതമായിരിക്കില്ല”, അദ്ദേഹം പറഞ്ഞു.

ഒക്ടോബറില്‍ അസമിലെ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് കുട്ടികള്‍ മതി എന്ന നയം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ല്‍ സംസ്ഥാനത്ത് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ആളുകള്‍ 2021 ജനുവരി മുതല്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്നും പറഞ്ഞിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

73ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞതും ‘ചെറിയ കുടുംബം ആസൂത്രണം ചെയ്യുന്നത് ദേശസ്നേഹത്തിന്റെ ഭാഗമാണ്’ എന്നാണ്.