![https://janamtv.com/wp-content/uploads/2019/11/fish-boat.jpg https://janamtv.com/wp-content/uploads/2019/11/fish-boat.jpg](https://janamtv.com/wp-content/uploads/2019/11/fish-boat.jpg)
കൊല്ലത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
by Janam TV Web Deskകൊല്ലം: കൊല്ലത്ത് നിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. നാല് പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച്ച വൈകുന്നേരമാണ് സ്‌നേഹിതന്‍ എന്ന ബോട്ട് മത്സ്യബന്ധനത്തിനായി പുറംകടലില്‍ പോയത്.
മത്സ്യബന്ധനത്തിന് ഇടയില്‍ വല പ്രൊപ്പലറില്‍ കുടുങ്ങി എഞ്ചിന്‍ നിലച്ചതായി ബോട്ടിലുണ്ടായിരുന്ന മജീദ് എന്നയാള്‍ ബന്ധുക്കള്‍ക്ക് വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡും നടത്തിയ പരിശോധനയിലാണ് ബോട്ട് കണ്ടെത്തിയത്.