https://janamtv.com/wp-content/uploads/2019/10/arrest-1.jpg

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

by

പത്തനംതിട്ട : അടൂരില്‍ പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖില്‍ (20), ഹരിനാരായണന്‍ (23) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി സ്ഥിരം വരാറുള്ള ബസിലെ ജീവനക്കാരനാണ് അറസ്റ്റിലായ നിഖില്‍. സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയെ നിഖില്‍ വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഹരിനാരായണന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ നിഖിലിനെ സഹായിച്ചതിനാണ് ഹരിനാരായണനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ ബലത്സംഗം , പോക്‌സോ എന്നിവയടക്കമുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ട്. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.