ബക്‌സാര്‍ ജയിലില്‍ പത്ത് തൂക്കുകയറുകള്‍ തയ്യാറാവുന്നു;നിര്‍ഭയാകേസിലെ വധശിക്ഷയ്ക്ക് വേണ്ടിയെന്ന് സൂചന
by Evartha Deskബീഹാറില്‍ ബക്‌സാര്‍ ജയിലില്‍ വധശിക്ഷയ്ക്കുള്ള പത്ത് തൂക്കുകയറുകള്‍ തയ്യാറാക്കാന്‍ അധികൃതരുടെ നിര്‍ദേശം. ഈ ആഴ്ച തീരുംമുമ്പെ തൂക്കുകയറുകള്‍ ശരിയാക്കിവെക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൂക്കുകയര്‍ നിര്‍മാണത്തില്‍ വിദഗ്ധരായ ജീവനക്കാരുള്ള ജയിലാണിത്. ഈ കയറുകള്‍ എവിടേക്കുള്ളതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഡിസംബര്‍ 14നകം തൂക്കുകയറുകള്‍ തയ്യാറാക്കണമെന്നാണ് ജയില്‍ ഡയറക്ടറേറ്റില്‍ നിന്ന് ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചത്. എന്നാല്‍ ഇവ ഏത് ജയിലിലേക്ക് കൊണ്ടുപോകാനുള്ളതാണെന്ന് അറിയില്ലെന്നും ബക്‌സാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന തൂക്കുകയര്‍ നിര്‍മിക്കുന്നതില്‍ പാരമ്പര്യമുള്ളവരാണ് ഈ ജയിലുള്ള ചില ജീവനക്കാരെന്ന് ജയില്‍ സൂപ്രണ്ട് വിജയ്കുമാര്‍ അറോറ പറഞ്ഞു. അതേസമയം നിര്‍ഭയാ കേസ് പ്രതികള്‍ക്കായാണ് തൂക്കുകയര്‍ ഒരുങ്ങുന്നതെന്നും അഭ്യൂഹമുണ്ട്. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതിക്ക് മുമ്പിലാണുള്ളത്. ദയാഹര്‍ജി തള്ളിയേക്കാനാണ് സാധ്യതയെന്നും അടുത്തിടെ രാഷ്ട്രപതി നടത്തിയ പ്രസ്താവനകളില്‍ സൂചനയുണ്ടായിരുന്നു. രാജ്യം നടുക്കിയ ക്രൂരതയാണ് നിര്‍ഭയാ കേസിലെ പെണ്‍കുട്ടിയ്ക്ക് പ്രതികളില്‍ നിന്ന് ഏറ്റവാങ്ങേണ്ടി വന്നിരുന്നത്.