‘‘ഞാന്‍ പരമശിവന്‍, മനുഷ്യരുടെ ''വിഡ്ഡി കോടതി' കള്‍ക്ക് എന്നെ തൊടാന്‍ പോലുമാകില്ല’’ ; ബലാത്സംഗ പ്രതി നിത്യാനന്ദയുടെ വീഡിയോ

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2019/12/356933/nithyananda.jpg

ന്യൂഡല്‍ഹി: സ്ത്രീ പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെട്ട മനുഷ്യദൈവം നിത്യാനന്ദയുടെ പുതിയ വീഡിയോ വൈറലാകുന്നു. സ്വയം പരമശിവനെന്ന വിശേഷിപ്പിച്ചും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ 'വിഡ്ഡികോടതി' എന്ന് പരിഹസിച്ചുമാണ് പുതിയ വീഡിയോയില്‍ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. താന്‍ പരമശിവാനാണെന്നും തന്നെ തൊടാന്‍ പോലും ആര്‍ക്കുമാകില്ലെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു.

മണ്ടന്‍ കോടതി സത്യം കണ്ടെത്താന്‍ വിചാരണ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് എന്നും പരമശിവനായ തന്നെ ആര് തൊടാനാണെന്നും ചോദിച്ചുണ്ട്. ലോകം മുഴുവന്‍ തനിക്ക് എതിരാണെന്നും എന്നാല്‍ തന്നോട് ആത്മാര്‍ത്ഥത കാട്ടുന്നവര്‍ക്ക് മുന്നില്‍ സത്യവും യാഥാര്‍ത്ഥ്യവും തുറന്നു കാട്ടുമെന്നും പറയുന്നു. പാസ്‌പോര്‍ട്ട് ഇല്ലാതെ തന്നെ നിത്യാനന്ദ രാജ്യത്ത് നിന്നും പോയെന്നാണ് വിവരം. ഇയാള്‍ സമര്‍പ്പിച്ച പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ തള്ളിയിരുന്നു. അഹമ്മദാബാദ് ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് നിത്യാനന്ദയെ ഗുജറാത്ത് പോലീസ് തേടിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ നിത്യാനന്ദയെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദേശ മന്ത്രാലയം ഇയാളെ കണ്ടെത്താന്‍ പ്രാദേശിക സര്‍ക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്. അടുത്തിടെ ഇക്വഡോറിന് സമീപമുള്ള ഒരു ദ്വീപ് നിത്യാനന്ദ പണം കൊടുത്ത വാങ്ങിയെന്നും അതിന് കൈലാസ് എന്ന് പേരിട്ടാതായും ഇക്കാര്യത്തില്‍ സ്വന്തം വെബ്‌സൈറ്റ് തുടങ്ങിയതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നിത്യാനന്ദയെ അഭയാര്‍ത്ഥി പദവി നല്‍കിയിട്ടില്ലെന്നും ഇക്വഡോറിന് സമീപത്തെ ഒരു ദ്വീപും നിത്യാനന്ദ പണം കൊടുത്തു വാങ്ങിയിട്ടില്ലെന്നമാണ് ദക്ഷിണ അമേരിക്കന്‍ രാജ്യം പറയുന്നത്.