ശബരിമലയിലേയ്ക്ക് പനിനീര്‍ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്
പത്തനംതിട്ട : ശബരിമലയിലേയ്ക്ക് പനിനീര്‍ കൊണ്ടുവരേണ്ടെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ക്ഷേത്രത്തിലേയ്ക്ക് പനിനീര്‍ സ്വീകരിക്കാറില്ലെന്നും പനിനീരില്‍ രാസവസ്തുക്കളുണ്ടെന്നും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്നും തന്ത്രി പറഞ്ഞു. സന്നിദാനം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ തുടക്കം ഇരുമുടിക്കെട്ടില്‍ നിന്നും ആകട്ടേയെന്നും തന്ത്രി പറഞ്ഞു.
ശശബരിമല വൃത്തിയോടെ സൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക് പൊതിയില്‍ അവിലും മലരും എത്തിക്കുന്നത് ഒഴിവാക്കണം. കെട്ടുനിറ നടക്കുന്ന ക്ഷേത്രങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
സന്നിധാനത്ത് വിരിവെക്കുന്ന സ്ഥലങ്ങളിലെ പ്ലസ്റ്റിക് തിരികെ കൊണ്ടുപോകാനായി തുണി സഞ്ചി വിതരണം ചെയ്യുന്നുണ്ട്.