http://anweshanam.com/anw-images-1/anw-uploads-1/_anw-homemain/image_%283%29_46.jpg

കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരമാവധി വേഗത്തിൽ ലാഭത്തിലാകുമെന്ന് മുഖ്യമന്ത്രി

by

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരമാവധി വേഗത്തിൽ ലാഭത്തിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ശബരിമലയ്ക്കടുത്ത്മറ്റൊരു വിമാനത്താവളം കൂടി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവർത്തനമാരംഭിച്ച് ഒരു വർഷം പിന്നിടുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് സർവ്വീസ് നടത്താൻ കേന്ദ്രാനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി.കണ്ണൂരിൽ നിന്ന് ദമാമിലേക്ക് ഉടൻ സർവീസ് തുടങ്ങും.