രഞ്ജി ട്രോഫി: ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരേ കേരളം ശക്തമായ നിലയില്‍; റോബിന്‍ ഉത്തപ്പയ്ക്ക് സെഞ്ച്വറി
by Kvartha Deltaതിരുവനന്തപുരം: (www.kvartha.com 09.12.2019) രഞ്ജി ട്രോഫി ക്രിക്കറ്റ് ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരേ കേരളം ശക്തമായ നിലയില്‍. റോബിന്‍ ഉത്തപ്പ നേടിയ സെഞ്ച്വറി കരുത്തില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്നു വിക്കറ്റിന് 276 എന്ന നിലയിലാണ്. റോബിന്‍ ഉത്തപ്പ നേടിയ 102 റണ്‍സും പി രാഹുല്‍ നേടിയ അര്‍ധ സെഞ്ചുറി (97)യും കേരളത്തിന്റെ ഇന്നിംഗ്‌സിന് കരുത്തായി.
ജലജ് സക്‌സേന-രാഹുല്‍ സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 68 റണ്‍സ് നേടി. 32 റണ്‍സ് നേടിയ സക്‌സേനയാണ് ആദ്യം പുറത്തായെങ്കിലും തുടര്‍ന്ന് വന്ന ഉത്തപ്പ, രാഹുലുമായി ചേര്‍ന്ന് കേരളത്തെ സുരക്ഷിത നിലയില്‍ എത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ ദിനത്തിലെ അവസാന ഓവറിലാണ് ഉത്തപ്പ പുറത്തായത്. സെഞ്ചുറിക്ക് മൂന്ന് റണ്‍സ് അകലെയാണ് രാഹുല്‍ പുറത്തായത്. നായകന്‍ സച്ചിന്‍ ബേബി 36 റണ്‍സുമായി ക്രീസിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, National, Ranji Trophy, New Delhi, Sports, Cricket, Ranji Trophy: Uthappa hundred takes Kerala to 276/3 as Delhi spinners falter on opening day