ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡ് മറികടന്നു; പോലീസ് ലാത്തി വീശി; ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സമരക്കാര്‍

by

ന്യൂഡല്‍ഹി: (www.kvartha.com 09.12.2019) ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ ബാരിക്കേഡ് മറികടന്നതോടെ പോലീസ് ലാത്തി വീശി. ഫീസ് വര്‍ധനവ് പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വൈസ് ചാന്‍സിലറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാഷ്ട്രപതി ഭവനിലേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനു നേരെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്.

ഫീസ് വര്‍ധനയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. ഫീസ് വര്‍ധന പിന്‍വലിക്കണമെന്നും വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ എല്ലാ പോലീസ് കേസുകളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ നേരത്തെ ഇമെയില്‍ അയച്ചിരുന്നു.

https://1.bp.blogspot.com/-6fr8dUIaAIk/Xe5Mb-Jz6xI/AAAAAAAB1Mo/95jfiCQ7NCssBdrzYGGZ5Kh7WbH7riVPwCLcBGAsYHQ/s1600/jnu.jpg

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, University, New Delhi, Clash, Police, Lathi Charge, Students, Strike, JNU, Police resorted to lathicharge after a clash with protesting Jawaharlal Nehru University (JNU) students