https://www.deshabhimani.com/images/news/large/2019/12/19-835858.jpg

സഹപ്രവർത്തകയുടെ വീട്ടിൽകയറി അക്രമം: എം രാധാകൃഷ്‌ണനെ പ്രസ്‌ക്ലബ്‌ പുറത്താക്കി

by

തിരുവനന്തപുരം> സഹപ്രവർത്തകയുടെ വീട്ടിൽ കയറി അക്രമം നടത്തിയ എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെൻഡ്‌ ചെയ്‌തു. രാധാകൃഷ്‌ണന്റെ പ്രസ്‌ ക്ലബ്ബ്‌ അംഗത്വവും സസ്‌പെൻഡ്‌ ചെയ്‌തതായി ജോയിൻറ്‌ സെക്രട്ടറി സാബ്ലു തോമസ്‌ അറിയിച്ചു. രണ്ടു ദിവസത്തിനകം ജനറൽ ബോഡി വിളിക്കാനും തീരുമാനമായി.

രാധാകൃഷ്‌ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ന്‌ നെറ്റ്‌ വർക്‌ ഓഫ്‌ വിമൺ ഇൻ മീഡിയയുടെ നേതൃത്വത്തിൽ വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധമാർച്ച്‌ നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന്‌ തിരുവനന്തപുരം പ്രസ് ക്ലബിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌. നിരവധി പുരുഷ മാധ്യമപ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ​യും കു​ടും​ബ​ത്തെ​യും ആക്രമിച്ചെന്ന പരാതിയിൽ രാ​ധാ​കൃ​ഷ്ണ​നെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മാധ്യമസ്ഥാപനം രാധാകൃഷ്ണനെ ജോലിയിൽ നിന്നും സസ്‌പെൻഡ്‌ ചെയ്‌തിട്ടുമുണ്ട്‌. വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ എം രാ​ധാ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ വ​നി​ത ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തിട്ടുമുണ്ട്‌.