‘പൗരത്വ ഭേദഗതി ബില്ല് ഇന്ത്യക്ക് അപമാനം’ ബില്ലിനെതിരെ തുറന്നടിച്ച് അഖിലേഷ് യാദവ്
by Web Deskപൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന് അപമാനമാണ്, അത് അംഗീകരിക്കാനാവില്ലെന്നും എന്തുവിലകൊടുത്തും അതിനെതിരെ നിലകൊള്ളുമെന്നും സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബില്ലിനെതിരെ തുറന്നടിച്ചത്.
രാജ്യത്തെ കര്‍ഷകരുടെ വേതനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത, ഗംഗ പുഴ വൃത്തിയാക്കാത്ത, സാമ്പത്തിക രംഗം മെച്ചപ്പെടുതാത്ത, ഈ രാജ്യത്തെ പെണ്‍മക്കളെ സംരക്ഷിക്കാനുമാവാത്ത ഭരണകൂടം സമൂഹത്തെ വിഭജിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരിക്കലും ഈ ബില്ലിനെ അനുവദിക്കാനാവില്ലെന്നും എതിരിടുമെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നതാണ് പൗരത്വഭേദഗതി ബില്ലിന്റെ കാതല്‍.