പ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമം; അന്വേഷിക്കണമെന്ന് ഹൈക്കോടതി
കോടതി അനുമതിയോടെ പരാതിക്കാരിയായ പെണ്‍കുട്ടി പ്രണയിച്ച യുവാവിനെ ഇന്ന് നിയമപരമായി വിവാഹം കഴിച്ചു.
by Web Deskപ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമം നടത്തിയ കേസ് ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും നടപടി നിയമവിരുദ്ധമാണെന്നും ഇതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി അനുമതിയോടെ പരാതിക്കാരിയായ പെണ്‍കുട്ടി പ്രണയിച്ച യുവാവിനെ ഇന്ന് നിയമപരമായി വിവാഹം കഴിച്ചു.
പ്രണയത്തില് നിന്നും പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമം നടത്തിയ കേസില്‍ പ്രത്യേക സംഘത്തെ അന്വോഷണത്തിന് ചുമതലപെടുത്താന്‍ മലപ്പുറം എസ്.പിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. നിലവില്‍ പോലിസ് കേസെടുത്തിട്ടുണ്ടങ്കിലും അന്വേഷണം ശരിയായ രീതിയില്‍ നടത്തിയിട്ടില്ല. ഗൌരവതരമായ ആരോപണമാണ് പെണ്‍കുട്ടി ഉന്നയിച്ചിട്ടുള്ളത്. വീട്ടില്‍ നിന്നും ബോധംകെടുത്തി പൈങ്കുളം എസ് എച്ച് ആശുപത്രിയിലെത്തിച്ച് പൂട്ടിയിട്ട് മരുന്നുകള്‍ നല്‍കിയ ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും നടപടി സ്വന്തം പ്രഫഷന് ചേരാത്ത മോശം പ്രവര്‍ത്തിയാണ്. ഇത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പെരുന്തല്‍മണ്ണ സി.ഐ പെണ്‍കുട്ടിയെ ഹാജരാക്കാനുള്ള കോടതി നിര്‍ദേശം പാലിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് എസ്.പി അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിക്ക് ഇതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വീണ്ടും കോടതിയെ സമാപിക്കാമെന്നും ഉത്തരവിലുണ്ട്. ഇതിനിടെ ഇന്ന് വൈകിട്ടോടെ തൃശൂര് കോലാടി സബ് രജിസ്റ്റാര്‍ ഓഫിസില്‍ വെച്ചും പെണ്‍കുട്ടി പ്രണയിച്ച യുവാവുമായുള്ള വിവാഹം രജിസ്റ്റര് ചെയ്തു.