https://images.assettype.com/mediaone%2F2019-12%2Fde649647-7967-4c4e-9a0c-2eb70aee9ea7%2Fcab.webp?w=640&auto=format%2Ccompress&fit=max

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം

അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു

by

പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു. പാര്‍ലമെന്‍റിന് പുറത്ത് മുസ്‍ലിംലീഗ് എംപിമാരുടെ നേതൃത്വത്തില്‍ ബില്ലിനെതിരെ പ്രതിഷേധച്ചു.

ആസാം അടക്കം നിരവധി കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. ബില്ലിനെതിരെ രണ്ട് ദിവസത്തെ ബന്ദിനാണ് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ കിഴക്കന്‍ സംസ്ഥാനങ്ങളിലും ബന്ദ് നടത്തണമെന്ന് നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനുമുള്ള മുന്നറിയിപ്പാണെന്ന് എ.കെ.ആര്‍.എസ്.യു ജനറല്‍ സെക്രട്ടറി ഗോകുല്‍ ബാര്‍മന്‍ പറഞ്ഞു.

https://images.assettype.com/mediaone%2F2019-12%2F68f00223-f9c6-4b1c-a196-1f82ae74bca7%2Fcab2.jpg?w=1200&auto=format%2Ccompress

ത്രിപുരയില്‍ ഐ.പി.എഫ്.ടിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. കൊല്‍ക്കത്ത, ഡല്‍ഹി, കര്‍ണ്ണാടക അടക്കമുള്ളിടങ്ങളിലും ബില്ലിനെതിരായി പ്രതിഷേധം അരങ്ങേറി. പാര്‍ലമെന്‍റിന് പുറത്ത് ഗാന്ധി പ്രതിമക്ക് മുമ്പില്‍ മുസ്‍ലിംലീഗ് എംപിമാര്‍ പ്രതിഷേധിച്ചു. ബില്ലിനെതിരെ ശിവസേന പത്രം സാമ്ന രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നിയവിരുദ്ധമായി എത്തുന്ന നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക തന്നെ വേണം. എന്നാല്‍ ബിജെപി കളിക്കുന്നത് വോട്ട് ബാങ്ക് രാഷ്ടീയമാണെന്നും സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും ബില്‍ രാജ്യത്തെ ഹിന്ദു മുസ്‍ലിം ഭിന്നിപ്പുണ്ടാക്കാന്‍ വഴിവെക്കുമെന്നും ശിവസേന കുറ്റപ്പെടുത്തി.