വനിതാ മാധ്യമപ്രവര്‍ത്തക്ക് നേരെ സദാചാര ഗുണ്ടായിസം; കെ.എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു
by ന്യൂസ് ഡെസ്ക്തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സെക്രട്ടറിയുടെ ചുമതലയുള്ള് ജോയിന്റ് സെക്രട്ടറി സാബ്‌ളു തോമസാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നും എം. രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്പെന്റ് ചെയ്തിരുന്നു. പിന്നാലെ രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
വിഷയം ചര്‍ച്ച ചെയ്യാന്‍ജനറല്‍ ബോഡി വിളിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയെന്നാണ് രാധാകൃഷ്ണനെതിരായ ആരോപണം. സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിട്ടുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ