https://janamtv.com/wp-content/uploads/2019/12/risat.jpg

പുതുചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ; റിസാറ്റ്-2 ബിആര്‍1ന്റെ വിക്ഷേപണം ഡിസംബര്‍ 11ന്

by

ചെന്നൈ: ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2 ബിആര്‍1 ഡിസംബര്‍ 11ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുക. വൈകീട്ട് 3.25നായിരിക്കും വിക്ഷേപണം.

628 കിലോഗ്രാം ഭാരമുള്ള റഡാര്‍ ഇമേജിംഗ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റ്ലൈറ്റാണ് റിസാറ്റ്-2 ബിആര്‍1. ഇതിനൊപ്പം അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. അമേരിക്കക്ക് പുറമെ ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും.

ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75ാം വിക്ഷേപണമാണ് ഡിസംബര്‍ 11ന് നടക്കുക. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളും അറബിക്കടലിലെ പാകിസ്ഥാന്‍ യുദ്ധക്കപ്പലുകളുടെ നീക്കവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ മെയ് 22ന് ഐഎസ്ആര്‍ഒ റിസാറ്റ് 2-ബി വിജയകരമായി വിക്ഷേപിച്ചിരുന്നു.