https://janamtv.com/wp-content/uploads/2017/09/sabarimala1.jpg

ശബരിമല ഭരണ സമിതിയില്‍ രാഷ്ട്രീയക്കാരെ ഒഴിവാക്കണം; ഭക്തരെ മാത്രം ഉള്‍പ്പെടുത്തണമെന്ന് ശബരിമല ആക്ഷന്‍ കൗണ്‍സില്‍

by

കൊച്ചി: ശബരിമലക്കായുള്ള പുതിയ നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ ഭരണ സമിതിയില്‍ ഭക്തരെ മാത്രമെ ഉള്‍പ്പെടുത്താവൂ എന്ന് ഓള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍. ഭരണ സമിതിയില്‍ രാഷ്ട്രീയക്കാരെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സലിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കും.

അതേസമയം സന്നിധാനം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇരുമുടി കെട്ടില്‍ പ്ലാസ്റ്റിക് കൊണ്ടുള്ള വസ്തുക്കള്‍ ഒഴിവാക്കണമെന്ന് തന്ത്രി കണ്ഠരര്‌ മഹേഷ് മോഹനര് വ്യക്തമാക്കി. ശബരിമലയിലേക്ക് പനിനീര് കൊണ്ടു വരണ്ടെന്നും പനിനീര്‍ ക്ഷേത്രത്തിലേക്ക് സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.