https://janamtv.com/wp-content/uploads/2019/12/cricket.jpg

രഞ്ജി ട്രോഫി; ആന്ധ്ര-വിദര്‍ഭ മത്സരം ‘പാമ്പ്’ കാരണം നിര്‍ത്തിവെച്ചു

by

ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശ്-വിദര്‍ഭ മത്സരം അല്‍പ നേരത്തേക്ക് തടസപ്പെട്ടു. മത്സരത്തിനിടെ ഗ്രൗണ്ടില്‍ പാമ്പിനെ കണ്ടെത്തിയതോടെയാണ് മത്സരം തടസപ്പെട്ടത്. ഡോ. ഗോകരാജു ലിയാല ഗംഗരാജു എസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

മത്സരം ആരംഭിക്കുന്നതിന് മുന്‍പാണ് ഗ്രൗണ്ടില്‍ പാമ്പിനെ കണ്ടെത്തിയത്. ഗ്രൗണ്ട് സ്റ്റാഫ് എത്തിയ ശേഷമാണ് പാമ്പിനെ ഗ്രൗണ്ടില്‍ നിന്ന് നീക്കം ചെയ്തത്. ബിസിസിഐ ഡൊമെസ്റ്റിക് ട്വിറ്ററില്‍ പങ്ക് വെച്ച വീഡിയോയിലാണ് ഗ്രൗണ്ടില്‍ പാമ്പിനെ കണ്ടെത്തിയത്. ‘പാമ്പ് കാരണം മത്സരം തടസപ്പെട്ടിരിക്കുന്നു. മത്സരം ആരംഭിക്കുന്നത് തടയാന്‍ ഗ്രൗണ്ടില്‍ ഒരു സന്ദര്‍ശകനെത്തിയിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് ബിസിഐ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ വിഷയം ഗൗരവമായി എടുത്ത് മറ്റ് ചിലര്‍ പ്രതികരണവുമായി രംഗത്തെത്തി. താരങ്ങളുടെ സുരക്ഷയില്‍ വീഴ്ച പറ്റിയെന്നാണ് ചിലര്‍ സംഭവത്തോട് പ്രതികരിച്ചത്. താരങ്ങള്‍ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു എന്നും മറ്റു ചിലര്‍ പ്രതികരിച്ചു.