https://janamtv.com/wp-content/uploads/2019/12/poorva-sink.jpg

പൂര്‍വ്വ സൈനിക് സേവാ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം തൃശൂരില്‍; ഉദ്ഘാടനം കേന്ദ്ര പ്രതിരോധ സഹമന്ത്രി നിര്‍വ്വഹിക്കും

by

തൃശൂര്‍: പൂര്‍വ്വ സൈനിക് സേവാ പരിഷത്തിന്റെ ഏഴാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 14 15 തീയതികളില്‍ തൃശൂരില്‍ നടക്കും. 15 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം ചെയ്യും.

പതിനാലിന് സംസ്ഥാന പ്രസിഡണ്ട് ക്യാപ്റ്റന്‍ ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സംസ്ഥാനസമിതി യോഗം അഖിലേന്ത്യ സെക്രട്ടറി എംകെ ഗാന്ധി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 1971 ല്‍ യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരജവാന്മാരുടെ വിധവകളെയും യുദ്ധത്തില്‍ പരിക്കേറ്റ രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിച്ച സൈനികരെയും ആദരിക്കും.

പൂര്‍വ്വ സൈനികരും സൈനികരുടെ കുടുംബാംഗങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് നിരവധി പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. 14 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.