https://janamtv.com/wp-content/uploads/2019/12/factory-owner-custory.jpg

ഡല്‍ഹി തീ പിടുത്തം; ഫാക്ടറി ഉടമയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

by

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിച്ച സംഭവത്തില്‍ അറസ്റ്റിലായ ഉടമയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനാല് ദിവസത്തേക്കാണ് ഫാക്ടറി ഉടമ മൊഹദ് റെഹാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തീസ് ഹസാരി കോടതിയാണ് മൊഹമദ് റെഹാനെയും മാനേജര്‍ ഫര്‍ഖാനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരെയും ഇന്ന് തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ച കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ 43 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന ഇയാളെ വൈകീട്ടോടെയാണ് പോലീസ് പിടികൂടിയത്.